Is Ajith Kumar entering politics?
തമിഴ്നാട്ടില്‍ സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഇപ്പോഴിതാ നടന്‍ അജിത് കുമാറിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച വാര്‍ത്തകളാണ് നിറയുന്നത്. പുതിയ ചിത്രം വലിമൈയുടെ റിലീസിന് പിന്നാലെയാണ് അജിത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച കിംവദന്തികള്‍ പരന്നത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനത്തിലാണ് വലിമൈ റിലീസ് ചെയ്തത് എന്നതിനെ ചേര്‍ത്തുവെച്ചായിരുന്നു വാര്‍ത്തകള്‍ പരന്നത്